Categories
ഉള്ളിയേരി

കോവിഡിനെതിരെ വിമുക്തം പദ്ധതിയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

ഉള്ളിയേരി: കോവിഡിനെതിരെ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച വിമുക്തം മാതൃകാ പ്രോജക്റ്റ് പ്രവർത്തനമാരംഭിച്ചു.


പകരില്ലെനിക്ക് പകർത്തില്ല ഞാൻ എന്ന മുദ്രാവാക്യവുമായി നാല് മാസക്കാലം കൊണ്ട് ഉള്ളിയേരി ഗ്രാമപഞ്ചായത്തിനെ കോവിഡ് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള സമയബന്ധിതമായുള്ള കർമ്മപരിപാടികൾ ഉൾക്കൊള്ളുന്നതാണ് വിമുക്തം പദ്ധതി.

പഞ്ചായത്ത് പരിധിയിലെ 8000 കുടുംബങ്ങളെയും അണിനിരത്തുന്നു എന്നുള്ളതാണ് പദ്ധതിയുടെ പ്രത്യേകത. വിമുക്തം പദ്ധപദ്ധതിയുടെ ഭാഗമായി 19 വാർഡുകളിലും കോവിഡ് കൺട്രോൾ കമ്മിറ്റികൾ രൂപീകരിച്ചു.

കൂടാതെ അടിസ്ഥാനതലത്തിൽ പത്ത് വീടുകൾ ഉൾക്കൊള്ളുന്ന മൈക്രോ കോവിഡ് കൺട്രോൾ കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായി. കമ്മിറ്റി അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ നടന്നുവരുകയാണ്.
കോവിഡ് വിമുക്തഭവനങ്ങൾ എന്ന അഭിമാനത്തിലേക്ക് ഓരോ കുടുംബങ്ങളെയും കൊണ്ടുവരിക എന്നുള്ളതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്ന ദൗത്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത പറഞ്ഞു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP